പഠനം ഇനി കൂടുതൽ സൗകര്യത്തോടെ; അഴിയൂരിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു


അഴിയൂർ: ഗ്രാമപഞ്ചായത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്റ് ആയിഷ ഉമ്മർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷ വഹിച്ചു.

2023-24 വാർഷികപദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി മേഖലയിലെ ബിരുദ ബിരുദാനന്തര തലം മുതൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന 11 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.

പഞ്ചായത്ത്‌ സെക്രട്ടറി ഷാജി, മെമ്പർമാരായ അനീഷ ആനന്ദസദനം, കെ ലീല, പ്രീത കെ പി, റീന രയരോത്ത്, മയമുന ടീച്ചർ,സാലീം പുനത്തിൽ, പ്രമോദ് മാട്ടാണ്ടി, സാവിത്രി ടീച്ചർ, ജനാർദ്ദനൻ ഫിഷറീസ് ഓഫീസർ ബാബു എം, സാഗർമിത്ര അഭിലാഷ് കെ ടി കെ തുടങ്ങിയവർ സംസാരിച്ചു.