പഠനം ഇനി കൂടുതല്‍ എളുപ്പം; കൂത്താളി പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു


കൂത്താളി: കുത്താളി ഗ്രാമ പഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.കെ ബിന്ദു വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി.എം അനുപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നളിനി ടീച്ചര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജശ്രീ ടി, മെമ്പര്‍ സാവിത്രി ടീച്ചര്‍, പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഇംബ്ലിമെന്റിംഗ് ഓഫീസര്‍. രാമകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും പറഞ്ഞു.