തലശ്ശേരി-മൈസൂർ അന്തർ സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ; വാഹനം കടത്തിവിടുന്നത് ഒരു ഭാഗത്തുകൂടി മാത്രം


തലശ്ശേരി: തലശ്ശേരി-മൈസൂർ അന്തർ സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ. കൂട്ടുപുഴയ്ക്കടുത്ത് വളവുപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്.

മൈസൂരിൽ നിന്ന് കണ്ണൂർ ജില്ലയിലെത്താനുള്ള പ്രധാന പാതയാണിത്. ചരക്കുവാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങൾ ഭാഗികമായി മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്.

കൂടുതൽ മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് വാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കുന്നത്.