കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ; റോഡിൽ വെള്ളക്കെട്ട്
കുറ്റ്യാടി: കനത്ത മഴയെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നാം വളവിലും, പത്ത് പതിനൊന്ന് വളവുകൾക്കിടയിൽ ചുങ്കക്കുറ്റിയിലും ആണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ചുങ്കക്കുറ്റിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവിടത്തെ മണ്ണിടിച്ചിലും, വെള്ളക്കെട്ടും അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. കോടനിറഞ്ഞു നിൽക്കുന്നതിനാൽ മണ്ണിടിഞ്ഞതും വെള്ളക്കെട്ടും വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാത്ത അവസ്ഥയുമുണ്ട്. ജെസിബി ഉപയോഗിച്ച് റോഡിലേക്ക് മണ്ണ് നീക്കം ചെയ്തു.
മഴയെ തുടർന്ന് അരൂരിലും വളയത്തും മതിലിടിഞ്ഞ് വീണിരുന്നു. അരൂരിലെ പി. കെ രാധാകൃഷ്ണൻ്റെ വീടിൻ്റെ പിൻ ഭാഗത്തെ മതിലാണ് ഇടിഞ്ഞത്. വളയം ചെറുമോത്ത് പളളിമുക്കില്‍ റാഷിദിന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നിരുന്നു. റാഷിദിന്റെ വീടിനോട് ചേര്‍ന്നുള്ള മതിലാണ് തകര്‍ന്നു വീണത്.