മണ്ണിടിച്ചില്‍ ഭീഷണി: കൂരാച്ചുണ്ട് കല്ലാനോട് പ്രദേശത്ത് നിന്നും പതിനെട്ട് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു


കൂരാച്ചുണ്ട്: മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൂരാച്ചുണ്ടില്‍ നിന്ന് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 28ആം മൈല്‍, 27ആം മൈല്‍ പതയോരത്തെ പതിനെട്ട് കുടുംബങ്ങളെയാണ് മാറ്റിതാമസിപ്പിച്ചത്.

അപകട ഭീഷണിയുള്ള പ്രദേശത്ത് നിന്നും ആളുകളോട് താല്‍ക്കാലികമായി ബന്ധുവീടുകളിലേക്ക് മാറാനാണ് നിര്‍ദ്ദേശം നല്‍കിയത്. 28ആം മൈല്‍ തലോട് ഭാഗത്ത് മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണി നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയും ഈ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യത കൂടുതലാണ്.

ആവശ്യമായ സാഹചര്യം വന്നാല്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അംഗം അരുണ്‍ ജോസ് പറഞ്ഞു. മാത്രമല്ല മഴ ശക്തമാവുന്ന സാഹചര്യത്തില്‍ ഈ മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.