ശക്തമായ മഴയില്‍ പെരുവണ്ണാമൂഴി ഡാമിന് സമീപത്ത് മണ്ണിടിച്ചില്‍


ചക്കിട്ടപാറ: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം അണക്കെട്ടിനു സമീപത്ത് ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍. ഡാമിന്റെ ഇടത് ഭാഗത്ത് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലേക്കുള്ള വഴിയുടെ മേഖലയിലാണ് മണ്ണിടിഞ്ഞത്.

 

സപ്പോര്‍ട്ട് ഡാം പ്രവൃത്തിയില്‍ മണ്ണ് കൂടുതലായി നീക്കം ചെയ്തതാണു മണ്ണിടിച്ചിലിനു കാരണമെന്ന് പറയുന്നു. ശക്തമായ മഴ തുടര്‍ന്നാല്‍ ഐബിയിലേക്കു ഉയരത്തിലുള്ള നടപ്പാത പൂര്‍ണമായും നിലംപൊത്താന്‍ സാധ്യത ഉണ്ട്.

ഡാമിലെ സോളര്‍ ബോട്ട് സര്‍വീസിന് ടൂറിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന ഈ മേഖല പൂര്‍ണമായും അടച്ചു. വിനോദ സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനു വേണ്ടി ഐബിയുടെ മുന്‍വശത്തു നിന്നു താഴേക്ക് ബദല്‍ പാത ഏര്‍പ്പെടുത്തി.

 

ഡാമിന് ഭീഷണിയാകുന്ന മണ്ണിടിച്ചില്‍ തടയാന്‍ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.