ദേശീയപാതയിൽ കണ്ണൂക്കരയിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു, യാത്രക്കാർ പോകേണ്ടത് ഇപ്രകാരം…


വടകര: ദേശീയപാതയില്‍ കണ്ണൂക്കരയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. പാര്‍ശ്വഭിത്തി സംരക്ഷിക്കാന്‍ സോയില്‍ ലെയ്നിങ് ഉള്‍പ്പെടെ നടത്തിയ ഭാ​ഗത്ത് ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. മഴ തുടരുന്നതിനാല്‍ വീണ്ടും ഇടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

കണ്ണൂര്‍ ഭാഗത്തുനിന്ന് വടകരയിലേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്ന് കുന്നുമ്മക്കര-ഓര്‍ക്കാട്ടേരി വഴിയാണ് തിരിച്ചുവിടുന്നത്. വടകരനിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കണ്ണൂക്കരനിന്ന് തോട്ടുങ്ങല്‍പ്പീടിക-കുന്നുമ്മക്കര വഴി കുഞ്ഞിപ്പള്ളിയിലേക്കും തിരിച്ചുവിട്ടു.

ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തി സോയില്‍ നെയ്‌ലിങ്‌ നടത്തിയിരുന്നു. ഇവിടെയാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശിയപാതയോരത്താണ് സംരക്ഷണഭിത്തിയുൾപ്പെടെ തകർന്ന് വീണത്.

നേരത്തെ വിള്ളലുണ്ടായി, പിന്നാലെ ഇടിഞ്ഞ് താഴ്ന്നു; ദേശീയപാത കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി വീണതോടെ ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും, വീഡിയോ

വടകര കണ്ണൂക്കര ദേശീയപാതയിൽ മണ്ണിടിച്ചിൽ; ​​ഗതാ​ഗതം തടസപ്പെട്ടു