ഭൂനികുതി വര്‍ധന ഒഴിവാക്കണമെന്ന് എല്‍.ജെ.ഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി


നടുവണ്ണൂര്‍: കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച നേരിടുന്ന സമയത്ത് ഭൂനികുതി വര്‍ധന സാധാരണക്കാരന് താങ്ങാനാവാത്തതിനാല്‍ ഭൂനികുതി വര്‍ധനയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് എല്‍.ജെ.ഡി. നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അശോകന്‍ പുതുക്കുടി അധ്യക്ഷനായി.

എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം വി.കെ.വസന്തകുമാര്‍, വട്ടക്കണ്ടി മൊയ്തി, ചെത്തില്‍ ഗിരീഷ്, ചന്ദ്രന്‍ തേവര്‍കണ്ടി, കെ.സി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

28-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തുന്ന എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണപരിപാടി വിജയിപ്പിക്കാനും അന്ന് കാലത്ത് നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വീരേന്ദ്രകുമാര്‍ സ്മൃതിമണ്ഡപമുണ്ടാക്കി പുഷ്പാര്‍ച്ചന നടത്താനും യോഗം തീരുമാനിച്ചു.