അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ലക്ഷാർച്ചന; 26, 27 തിയ്യതികളിൽ


മടപ്പള്ളി: അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ജനുവരി 26, 27 തീയതികളിൽ ലക്ഷാർച്ചന നടക്കും. കക്കാട്ട് വലിയ ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 26-ന് പുലർച്ചെ കലശപൂജ, നവകം പൂജ, ഗണപതിഹോമം എന്നിവ നടക്കും. പുലർച്ചെ ആറുമണിക്കും വൈകീട്ട് നാലിനുമാണ് ലക്ഷാർച്ചന.രാത്രി 7.30-ന് പ്രദക്ഷിണം.

27-ന് പുലർച്ചെ വിശേഷാൽ പൂജകൾ, ആറിനും വൈകീട്ട് നാലിനും ലക്ഷാർച്ചന, രാത്രി 7.30-ന് പ്രദക്ഷിണം, തുടർന്ന് വിശേഷാൽപൂജകൾ എന്നിവ നടക്കും.