ലഹരിമുക്ത കേരളം; കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനായി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്പശാല


മേപ്പയ്യൂര്‍: ലഹരി വിരുദ്ധ കര്‍മ്മ പരിപാടി ആവിഷ്‌ക്കരിക്കുന്നതിനായി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരംമാണ് പരിപാടി നടത്തുന്നത്.

പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ പോലീസ് സബ്ബ് ഇന്‍ സ്‌പെക്‌ററര്‍ അതുല്യ കെ.ബി ക്ലാസ് എടുത്തു.

വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, എച്ച്.ഐ സി.പി സതീശ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സൂനില്‍, ഭാസകരന്‍ കൊഴുക്കല്ലൂര്‍, വി.പി രമ, പി.പി രാധാകൃഷ്ണന്‍, സി.എം ബാബു, എം.എം അഷറഫ്, സുനില്‍ ഓടയില്‍, എം.കെ രാമചന്ദ്രന്‍, മേലാട്ടു നാരായണന്‍, മധു പുഴയരികത്ത്, എ.ടി.സി. അമ്മത്, മേപ്പയ്യൂര്‍ ബാലന്‍, എ.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ഇ.ശ്രീജയ, മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ടി.കെ പ്രമോദ് കുമാര്‍, വിനീഷ് ആരാദ്ധ്യ, ഷംസുദ്ദീന്‍ കമ്മന, എസ് ക്വയര്‍ നാരായണന്‍, കെ.രതീഷ്, എം.കെ ബാലകൃഷ്ണന്‍, എന്‍.എം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.