ഏപ്രിൽ 23 മുതൽ മെയ്യ് 15 വരെ; സമ്മർ വെക്കേഷൻ ക്യാമ്പുമായി കെ.വി.സി ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് കായണ്ണ ബസാർ


കായണ്ണ: കെ.വി.സി ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് കായണ്ണ ബസാർ സംഘടിപ്പിക്കുന് സമ്മർ വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. ഏപ്രിൽ 23 മുതൽ മെയ്യ് 15 വരെയാണ് ക്യാമ്പ്. കായണ്ണ അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ
മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ കിഷോർ കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഷിബിൻ കുമാർ അധ്യക്ഷത വഹിച്ചു. സരുൺരാജ് പി.ബി. സ്വാഗതം പറഞ്ഞു. കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി മുൻകാല കായിക താരങ്ങളെ ആദരിച്ചു.

അഫ്സൽ കെ.കെ. ആശംസകൾ അർപ്പിച്ചു. മുബീർ ടി.കെ. നന്ദി പറഞ്ഞു. രാജേഷ് കവിലിശ്ശേരി, ബാലകൃഷ്ണൻ എൻ.വി, സുമിത കെ.കെ, ജയറാം മാസ്റ്റർ, അജ്മൽ എന്നിവർ പങ്കെടുത്തു.