കുറ്റ്യാടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി കലാകായികോത്സവം ഫെബ്രുവരിയില്‍; ‘മാറ്റൊലി’ക്കായി നാടൊരുങ്ങി


കുറ്റ്യാടി: പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കലാകായികോത്സവം ‘മാറ്റൊലി’ ഫെബ്രുവരി 8,9 തീയതികളില്‍ നടുപ്പൊയിലില്‍ നടക്കും. ഒമ്പതിന് പകല്‍ 11മണിക്ക് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.

അഞ്ചിന് വൈകീട്ട് കുറ്റ്യാടി ടൗണില്‍ വിളംബര ഘോഷയാത്ര നടത്തും. പരിപാടിയുടെ വിഭവ സമാഹരണത്തിന് തൊഴിലാളികള്‍ തന്നെയാണ് നേതൃത്വം നല്‍കുന്നതെന്നും ചില മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്തയാണ് വന്നതെന്നും തൊഴിലുറപ്പ് മേറ്റുമാര്‍ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ മോഹന്‍ദാസ്, സബിന മോഹന്‍, കെ.പി ശോഭ, കെ.നിഷ, പി.വി സ്മിത, കെ.സുധ, കെ.ജുബില, സി.ടി വത്സല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Description: Kuttyadi Panchayat Employed Workers Kalolsavam in February