മുതിര്‍ന്ന നേതാക്കളുടെ ഓര്‍മ്മ പുതുക്കി; കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടയം രാഘവന്‍ മാസ്റ്റര്‍, ചരിച്ചില്‍ അമ്മത് സാഹിബ് അനുസ്മരണം


കുറ്റ്യാടി: കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. മുന്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വടയം രാഘവന്‍ മാസ്റ്റര്‍, മുന്‍ കോണ്‍ഗസ് മണ്ഡലം കമ്മിറ്റിയംഗം ചരിച്ചില്‍ അമ്മത് സാഹിബ് എന്നിവരുടെ ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായാണ് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരണം നടത്തിയത്.

ഡി.സി.സി പ്രസിഡന്റ് അഡ്വ: പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

പി.കെ സുരേഷ്, മംഗലശ്ശേരി ബാലകൃഷ്ണന്‍, കെ.കെ അബ്ദുല്ല, കെ.പി മജീദ്, പി.പി ആലിക്കുട്ടി, എസ്.ജെ സജീവ് കുമാര്‍, ടി സുരേഷ് ബാബു, സി.കെ രാമചന്ദ്രന്‍, സി.എച്ച് മൊയ്തു, വി കുഞ്ഞിക്കേളു നമ്പ്യാര്‍, എ.ടി ഗീത, ഹാഷിം നമ്പാടന്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടും ചാല്‍, കെ ഷാജു, തയ്യില്‍ നാണു, സി.സി ഹാരിസ്, കെ.വി സജീഷ് എന്നിവര്‍ സംസാരിച്ചു.