ഗതാഗതക്കുരുക്കിന് പരിഹാരം; കുറ്റ്യാടി ബൈപ്പാസ് സമയബന്ധിതമായി പൂർത്തിയാക്കും


തിരുവനന്തപുരം: കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നു. തിരുവനന്തപുരത്ത് കിഫ്ബി ഓഫീസിൽ വെച്ചാണ് യോഗം ചേർന്നത്. കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നേതൃത്വം നൽകി.

കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യം വച്ചുകൊണ്ട്, കൃത്യമായ സമയക്രമത്തിൽ പ്രവർത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ലീഡ് പ്രോജക്ട് ഏക്സാമിനർ നഫ്സർ , പ്രോജക്ട് എക്സാമിനർ സജീദ് ഫർഫാൻ, ഇൻസ്പെക്ഷൻ എൻജീനറായ മുഹമ്മദ് ഇർഷാദ്, മുഹമ്മദ് റഫീക്ക് തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.