യാത്രാക്കുരുക്കിന് പരിഹാരമാകാൻ കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാക്കണം: യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം


കുറ്റ്യാടി: കുറ്റ്യാടിയിലെ രൂക്ഷമായ യാത്രാക്കുരുക്കിന് പരിഹാരമാകാൻ കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാറക്കൽ അബ്ദുള്ള എം.എൽ.എയായിരുന്ന സമയത്ത് ബൈപ്പാസിനായി നടത്തിയ പ്രവർത്തനങ്ങളല്ലാതെ വർഷങ്ങൾ പിന്നിടുമ്പോഴും ഒരു പ്രവർത്തനവും നടത്തിയിട്ടില്ല.

കുറ്റ്യാടി ബൈപ്പാസിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷം ടെണ്ടറായ ഇതര മണ്ഡലങ്ങളിലെ പല ബൈപ്പാസുകളും ഉദ്ഘാടനത്തിനായ് തയ്യാറെടുക്കുകയാണ്. എന്നിട്ടും കുറ്റ്യാടി ബൈപ്പാസ് നിർമാണം നീളുന്നതിനുള്ള കാരണം ജനങ്ങളോട് വ്യക്തമാക്കാൻ എം.എൽ.എ തയ്യാറാവണമെന്നും പരിപാടിയിൽ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇ.എം. അസ്ഹർ അധ്യക്ഷനായി.

ശ്രീജേഷ് ഊരത്ത്, കെ.കെ. അബ്ദുള്ള, ബവിത്ത് മലോൽ, വി.കെ. ഇസ്ഹാഖ്, പി.പി. ദിശൻ, ജി.കെ. വരുൺ കുമാർ, ഗീമേഷ് മങ്കര, എ.കെ. ഷംസീർ, കെ.കെ. ജിതിൻ, രാഹുൽ ചാലിൽ, അനൂജ് ലാൽ, പി. ബബീഷ്, കെ.വി. സജീഷ്, ശ്രീരാഗ് കെ, എൻ.സി. ലിജിൽ, വി.പി അലി, പി.കെ. അമല്‍ കൃഷ്ണ, സൂരജ് നരിക്കൂട്ടും ചാൽ, വി.വി. ഫാരിസ്, വി.വി. നിയാസ്, പി. അശ്വിന്‍, അന്‍സബ്, ജിഷ്ണു സായ്, കെ.ജെ. അശ്വന്ത്, കെ. റബാഹ്, എ.കെ. ബിലാൽ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.