കച്ചകെട്ടിയൊരുങ്ങി കുട്ടികള്‍; കുട്ടോത്ത് സഹസ്രാര കളരി വിളക്ക് തെളിഞ്ഞു


വടകര: കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിന് സമീപത്ത് പുതുതായി ആരംഭിച്ച സഹസ്രാര കളരിക്ക് തിരി തെളിഞ്ഞു. കെന്യൂറിയോ കരാട്ടേ ഏഷ്യൻ ചീഫ്‌ ഹാന്‍ഷി ഗിരീഷ് പെരുന്തട്ട ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം.പി രഞ്ജിത്ത് ലാല്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സഹസ്രാര കളരി സെക്രട്ടറി കെ.പി ബബീഷ് ഗുരുക്കള്‍ സ്വാഗതം പറഞ്ഞു. കളരിപ്പയറ്റിന്റെ സമകാലീന പ്രാധാന്യം, ശരീര ശാസ്ത്രവുമായുള്ള ബന്ധം എന്നിവയെകുറിച്ച് കടത്തനാട് കെ.വി മുഹമ്മദ്ഗുരുക്കൾ (കടത്തനാട് കെ.പി ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരി ) മുഖ്യ പ്രഭാഷണം നടത്തി.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ ബിജുള ആശംസകള്‍ പറഞ്ഞു. ഗുരുക്കന്മാരായ മാങ്ങാട്ട് കുഞ്ഞിമൂസ്സ ഗുരുക്കൾ, പ്രേമാനന്ദൻ പരോത്ത്, നാഷണൽ കെന്യൂറിയോ കരാട്ടേ സെക്രട്ടറി ഷിഹാൻ കെ സുനിൽകുമാർ, ഉദ്ഘാടകൻ, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌, മുഖ്യ പ്രഭാഷകന്‍ എന്നിവരെ സഹസ്രാര കളരി സ്നേഹോപഹാരം നൽകി ആദരിച്ചു.

സഹസ്രാര കളരി പ്രസിഡന്റ്‌ വിഭിൻനിത്ത് ഗുരുക്കൾ നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കളരി പരിശീലനം ആരംഭിച്ചു.

Description: Kuttoth kaviroad Sahrasara Kalari Inauguration