വാണിമേൽ എം.യു.പി സ്‌ക്കൂള്‍ അധ്യാപകനായിരുന്ന കുട്ടോത്ത് കാവിൽ റോഡ് തിരുവോത്ത് ബാലകൃഷ്ണൻ അന്തരിച്ചു


കുട്ടോത്ത്: വാണിമേൽ എം.യു.പി സ്‌ക്കൂള്‍ റിട്ട. അധ്യാപകനും കുട്ടോത്ത് വിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമായിരുന്ന കാവിൽ റോഡ് തിരുവോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. സ്നേഹ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും കെഎസ്എസ്പിയു കീഴൽ യൂണിറ്റ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: സതി (റിട്ട. പ്രധാന അധ്യാപിക ചെട്ട്യാത്ത് യുപി സ്കൂൾ).

മക്കൾ: ശ്രീജിത്ത് (അധ്യാപകൻ, വാണിമേൽ എംയുപി സ്കൂൾ), ശ്രീകാന്ത് (അസി.എൻജിനീയർ കെഎസ്ഇബി കൊയിലാണ്ടി), ശ്രീജ (അധ്യാപിക ചേരാപുരം യുപി സ്കൂൾ).

മരുമക്കൾ: രമേശൻ (പ്രധാന അധ്യാപകൻ വേളം ഹയർ സെക്കൻഡറി സ്കൂൾ), വിജിന (അധ്യാപിക വടകര ഗവ.ഹയർ സെക്കൻഡറി സ്കൂൾ പുത്തൂർ), വിജിത (അധ്യാപിക, മണിയൂർ യുപി സ്കൂൾ).

സഹോദരങ്ങൾ: പത്മിനി അമ്മ, ശാന്ത.

Description: Kuttoth Kaavil Road Thiruvoth Balakrishnan passed away