ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി വര്‍ഷങ്ങളായിട്ടും പണി പൂര്‍ത്തിയാകാതെ വടയം – കക്കട്ടിൽപീടിക റോഡ്; കാല്‍നട യാത്രപോലും ദുഷ്ക്കരം
കുറ്റ്യാടി: വടയം – കക്കട്ടിൽപീടിക റോഡ് ഇനിയും ഗതാഗതയോഗ്യമായില്ല. മൂന്ന്, പത്ത് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണിത്. എം.എൽ.എ ഫണ്ടും ഗ്രാമ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് റീടാർ ചെയ്തെങ്കിലും അത് പൂര്‍ത്തിയായിട്ടില്ല.
ബാക്കി നവീകരണ പ്രവൃത്തികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി വര്‍ഷങ്ങളായിട്ടും പണി നടക്കുന്നില്ല. വീതികൂട്ടിയെങ്കിലും കാൽനടപോലും സാധ്യമാകാത്ത തരത്തില്‍ ശോചനീയമാണ് റോഡിന്റെ അവസ്ഥ. ഇതിനെതിരെ യു.ഡി.എഫ് സമരം നടത്തിയതിന് പിന്നാലെ റോഡില്‍ ക്വാറി മാലിന്യമിട്ടതായി നാട്ടുകാർ പറയുന്നു. എങ്കിലും വാഹനയാത്ര ദുഷ്കരമാണ്. പണി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.