കുറ്റ്യാടിയുടെ ഹൃദയ ഭാഗത്ത് അത്യാധുനിക സംവിധാനങ്ങളോടെ ഇന്ദിര ഭവന്‍; 28ന് ഉദ്ഘാടനം
കുറ്റ്യാടി: കൂടുതല്‍ സ്ഥല സൗകര്യത്തില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടി പുനര്‍നിര്‍മ്മിച്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും.
28 -ാം തീയതി ഞായറാഴ്ച 5. മണിക്ക് മുന്‍ കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല എം എല്‍ എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.
ചടങ്ങില്‍ കെ.മുരളീധരന്‍ എം.പി, അഡ്വ.ടി സിദ്ദീഖ് എം എല്‍ എ, ഡി.സി.സി.പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ , അഡ്വ:കെ ജയന്ത് , കെ കെ അബ്രഹാം, അഡ്വ. പി എം നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, പാറക്കല്‍ അബ്ദുല്ല, കെ സി അബു, എന്‍ സുബ്രഹ്‌മണ്യന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്.മൊയ്തു, കണ്‍വീനര്‍ നൗഷാദ് കോവില്ലത്ത് തുടങ്ങിയവര്‍ പറഞ്ഞു.
,