മഹാത്മജിയുടെ 73-ാം രക്തസാക്ഷിത്വ ദിനം; കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു


കുറ്റ്യാടി: രാഷ്ട്ര പിതാവിന്റെ 73-ാം രക്തസാക്ഷിത്വ ദിനാചരണം കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശീയോദ് ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, സി.കെ. രാമചന്ദ്രന്‍, ഹാഷിം നമ്പാടന്‍, എ.കെ. വിജീഷ്, മംഗലശ്ശേരി ബാലകൃഷ്ണന്‍, അലി ബാപ്പറ്റ, പി.വി. അബ്ദുല്ല, പി. ബബീഷ്, വി.എം. മഹേഷ്, കെ.ടി. രജില്‍, എന്‍.കെ. ദാസന്‍, വി.ടി. റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.