തൊണ്ണൂറ്റിയഞ്ചിന്റെ നിറവില്‍ കുറ്റ്യാടി വടയം സൗത്ത് എൽ.പി സ്‌കൂള്‍; വാർഷികാഘോഷം നാളെ


കുറ്റ്യാടി: വടയം സൗത്ത് എൽ.പി സ്കൂൾ 95-ാം വാർഷികവും വിരമിക്കുന്ന അധ്യാപിക സി.സി തങ്കമണിക്കുള്ള യാത്രയയപ്പും ചൊവ്വാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് കെ.പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് പ്രസിഡണ്ട്‌ ഒ.ടി നഫീസ മുഖ്യാതിഥിയാവും. ആഘോഷ പരിപാടികളോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, എൽഎസ്എസ് വിജയികൾക്ക് അനുമോദനം, മുന്നൂറിൽ അധികം കുട്ടികൾ പങ്കെടുക്കുന്ന നൃത്തങ്ങൾ എന്നിവ നടക്കുമെന്ന് സ്കൂൾ മാനേജർ വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ പറഞ്ഞു.

Description: Kuttiadi Vadayam South LP School Annual Celebration