വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് ഇന്ന് അവധി


കുറ്റ്യാടി: സ്‌ക്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതിനാല്‍ ഇന്ന് കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇന്ന് നടത്താനിരുന്ന കലോത്സവവും മാറ്റിവെച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവര്‍ കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കില്‍ താഴെ ഭാഗത്താണ് കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. എന്നാല്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഹമ്മദ് റിസ്വാനെ ഉടന്‍ മുങ്ങിയെടുത്തെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.

Description: Kuttiadi Govt. Higher Secondary School has a holiday today