കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് സർവ്വേ സബ് ഡിവിഷൻ ജോലികൾ 90% പൂർത്തിയായി; പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി കെ. രാജൻ


വടകര: കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് സർവ്വേ സബ് ഡിവിഷൻ ജോലികൾ 90% പൂർത്തിയായതായി മന്ത്രി കെ. രാജൻ. കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡിൻറെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

2013 ലെ ആർ .എഫ് . സി .ടി .എൽ .എ . ആർ . ആർ ആക്റ്റ് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ ബി വി ആർ , ഡി ബി എസ് എന്നിവയിൽ ജില്ലാ കലക്ടറുടെ അംഗീകാരം ലഭ്യമായ ശേഷം നഷ്ടപരിഹാരം കണക്കാക്കി പ്രസ്തുത തുക അർത്ഥനാധികാരിയിൽ നിന്നും അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

നിലവിൽ ലാൻഡ് അക്വിസിഷൻ ഓഫീസറുടെ കാര്യാലയത്തിൽ വിവിധ സർവേ ജോലികൾക്കായി 3 സർവേയർമാരാണ് ഉള്ളത്. ഈ 3 സർവേയർമാരെയും കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിന്റെ സർവ്വേ ജോലികൾക്കായി നിയോഗിച്ചതായും, പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.