കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
പേരാമ്പ്ര: ബബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ കെഎസ്ആര്‍ടിസി ബസിനെ സ്വകാര്യ ബസ് ഇടിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഡ്രൈവര്‍ സിദ്ദിഖിനെതിരെ പൊതുമുതല്‍ നശിപ്പിക്കലിന് പേരാമ്പ്ര പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണി മുടക്കുന്നത്.
അത്തോളിയിലും ചാലിക്കരയിലും വച്ചാണ് കെ.എസ്.ആര്‍.ടി.സി ബസിനെ സ്വകാര്യ ബസ് ഇടിക്കാന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ഡ്രൈവര്‍മാര്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.
മിന്നല്‍ പണിമുടക്ക് ആരംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്ുകളില്‍ ജനങ്ങളുടെ തള്ളിക്കയറ്റമാണ്. പേരാമ്പ്രയിലേക്കെത്തുന്ന ബസുകളില്‍ സ്റ്റെപ്പുവരെ യാത്രക്കാരാണ്.