നൂറിന്റെ നിറവില്‍ കുരിക്കിലാട് യു.പി സ്‌കൂള്‍; ആഘോഷപരിപാടികള്‍ക്ക് ശനിയാഴ്ച തുടക്കമാവും
വടകര: കുരിക്കിലാട് യു.പി സ്‌കൂള്‍ നൂറാം വാര്‍ഷികം വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആറ് മാസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ 16ന് വൈകുന്നേരം 5.30ന് സിനിമാതാരം ജോജു ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്വാഗതസംഘം ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷനാകും. വൈകുന്നേരം മൂന്നുമണിക്ക് ക്രാഷ് മുക്ക് ബാങ്ക് പരിസരത്തുനിന്ന് ഘോഷയാത്രയുമുണ്ടാകും. ഉദ്ഘാടനത്തിനുശേഷം രാത്രി ഏഴുമണിക്ക് ചാനൽ കലാകാരൻമാർ അണിനിരക്കുന്ന മെഗാ മ്യൂസിക് സിംഫണി അരങ്ങേറും.
സാമൂഹികപ്രവർത്തകൻ താഴെ പുതിയോട്ടിൽ രൈരുക്കുറുപ്പ് 1925ൽ തുടങ്ങിയ വിദ്യാലയമാണ് കുരിക്കിലാട് യുപി സ്‌കൂള്‍. ബോയ്‌സ് എലമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യപേര്. അന്ന് എട്ടാംതരംവരെ ഉണ്ടായിരുന്നു. പിന്നീട് 1992ൽ ഗോകുലം ഗോപാലൻ സ്‌കൂള്‍ ഏറ്റെടുക്കുകയായിരുന്നു.
പത്രസമ്മേളനത്തിൽ പ്രധാനാധ്യാപകൻ എ.രാജേഷ് കുമാർ, ചോറോട് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സി. നാരായണൻ, കെ.എം. പ്രശാന്ത്, നടക്ക രാജൻ, കെ.പി. കരുണൻ, പി. ശ്രീദീപ്, നല്ലൂർ ശശി എന്നിവർ പങ്കെടുത്തു.
Description: Kurikilad UP School has reached 100 years