ഇരിങ്ങത്ത് കുപ്പേരിക്കാവ് ഭഗതി ക്ഷേത്രോത്സവത്തിന് തുടക്കമായി; വലിയ താലപ്പൊലി മാര്‍ച്ച് 23ന്, ഉത്സവ ലഹരിയില്‍ നാട്
ഇരിങ്ങത്ത്: ഇരിങ്ങത്ത് കുപ്പേരിക്കാവ് ഭഗതി ക്ഷേത്രോത്സവം ഇന്ന് മുതല്‍ മാര്‍ച്ച് 24 വരെ. ക്ഷേത്രോത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് ഗണപതി ഹോമം, ഉഷപൂജ, മദ്ധ്യാഹ്ന പൂജ, ദീപാരാധന, അത്താഴപൂജ, കലവറ നിറയ്ക്കല്‍, പ്രഭാത ഭക്ഷണം, ആദ്ധ്്യാത്മിക പ്രഭാഷണം, ചുറ്റുവിളക്ക് എന്നീ ചടങ്ങുകൾ നടന്നു.
മാര്‍ച്ച് 19 ന് ഗണപതി ഹോമം, ഉഷപൂജ, മദ്ധ്യാഹ്ന പൂജ, ദീപാരാധന, അത്താഴപൂജ, പ്രഭാത ഭക്ഷണം, പ്രസാദ ഊട്ട്, സാംസ്‌കാരിക സദസ്, ചുറ്റുവിളക്ക് എന്നീ പരിപാടികള്‍ നടക്കും.
മാര്‍ച്ച് 20ന് ഗണപതി ഹോമം, ഉഷപൂജ, മദ്ധ്യാഹ്ന പൂജ, ദീപാരാധന, അത്താഴപൂജ, പ്രഭാത ഭക്ഷണം, പ്രസാദ ഊട്ട് എന്നിവയും പാലമുറിച്ചെഴുന്നള്ളത്, ഗ്രാമോത്സവം, വിളക്കെഴുന്നള്ളത്ത്, ആശാരിക്കളി എന്നീ പരിപാടികള്‍ നടക്കും.
മാര്‍ച്ച് 21ന് നടനരാവ്, വാളെഴുന്നള്ളത്ത്, അത്താഴപൂജ, കളംപാട്ടും തിരിയുഴിഞ്ഞാട്ടവും, വിളക്കെഴുന്നള്ളത്ത് എന്നിവ നടക്കും.
മാര്‍ച്ച് 22ന് ഇളനീര്‍ക്കുല വരവ്, തിരുവായുധം വരവ്, ചെറിയ താലപ്പൊലി എഴുന്നള്ളത്ത്, ദീപാരാധന, താഴമ്പക, തിരുവാതിര, നാടന്‍പാട്ട്, വിളക്കെഴുന്നള്ളത്ത്, കളംപാട്ടും തിരിയുഴിഞ്ഞാട്ടവും എന്നിവ നടക്കും.
മാര്‍ച്ച് 23ന് ഇളനീര്‍ക്കുല വരവുകള്‍, തിരുവായുധം വരവ്, വലിയ താലപ്പൊലി എഴുന്നള്ളത്ത്, ദീപാരാധന, പൂക്കലശം വരവ്, താഴമ്പക, കാളിയാട്ടം, തിരിയുഴിഞ്ഞാട്ടം എന്നിവ നടക്കും.
മാര്‍ച്ച് 24ന് മലര്‍പൂജ, കളംപാട്ട്, ദീപാരാധന, ഗുരുതി, വാളകം കൂടല്‍ എന്നിവ നടക്കും.