272 ഇനങ്ങള്‍, നാലായിരത്തിലധികം മത്സരാര്‍ത്ഥികള്‍; കുന്നുമ്മൽ ഉപജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച തുടക്കം
കുറ്റ്യാടി: കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 11ന് തിരി തെളിയും. 11 മുതൽ 15 വരെ വട്ടോളി സംസ്കൃതം ഹൈ സ്‌കൂളിലാണ് മേള നടക്കുക. അന്നേ ദിവസം രാവിലെ 10മണിക്ക് ഗുരുവന്ദനവും വൈകിട്ട് നാല് മണിക്ക് സാംസ്‌കാരിക ഷോഘയാത്രയും നടക്കും.11ന് രചനാമത്സരങ്ങളും 12 മുതൽ സ്റ്റേജ് മത്സരങ്ങളും നടക്കും.
12ന് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. 98 സ്‌കൂളുകളില്‍ നിന്നായി 272 ഇനങ്ങളിലായി നാലായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. മാത്രമല്ല ഈ വർഷം പുതുതായി ഏർപ്പെടുത്തിയ ഗോത്രകലകളും അരങ്ങേറും.
15ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ഇ.കെ. വിജയൻ, ടി.പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടില്‍, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത, പ്രധാനാധ്യാപിക വി.പി ശ്രീജ, എഇഒ പി.എം അബ്ദുറഹിമാന്‍, കെ.പി നസീറ ബഷീര്‍, ആര്‍.കെ റിന്‍സി, കെ.പി ദിനേശന്‍, കെ.പി സുരേഷ്, കെ.പി രജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Description: Kunummal Upajila Arts Festival started on Monday