കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും; കായിക വകുപ്പ് മന്ത്രി


കുന്നുമ്മൽ: കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന്‌ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. അക്കാദമിയുമായി ബന്ധപ്പെട്ട്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ ഗ്രൗണ്ട് ഡെവലപ്മെൻറ് വർക്ക്, റീടൈനിങ് സ്ട്രക്ചർ, മഡ് കോർട്ട്, ഫെൻസിങ്, കോമ്പൗണ്ട് വാൾ, ഫ്ലഡ് ലൈറ്റിംഗ് എന്നീ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

നിലവിൽ കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ റീടൈനിങ് വാൾ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണസ്ഥലത്തേക്കുള്ള റോഡ് തയ്യാറായിട്ടുണ്ട്. ഇതിനു തുടർച്ചയായി ഹോസ്റ്റൽ നിർമ്മാണത്തിനായി 2 കോടി രൂപയും ബജറ്റിൽ വകയിരുത്തിയതായി എംഎല്‍എ അറിയിച്ചു.

Description: Kunnummal Volleyball Academy will complete the work in time; Sports Minister