അധിക വിലയിൽ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാം; കുന്നുമ്മൽ പഞ്ചായത്ത്‌ ജൈവ കൃഷിക്ക് സർട്ടിഫിക്കേഷൻ നൽകുന്നു


കക്കട്ട്: കുന്നുമ്മൽ പഞ്ചായത്ത്‌ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജൈവകൃഷിയിൽ തൽപര്യമുള്ള കർഷകരുടെ കൃഷിയിടങ്ങൾക്ക് സൗജന്യ ജൈവ സർട്ടിഫിക്കേഷൻ ചെയ്തു കൊടുക്കുന്നു. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷകർക്ക് പിജിഎസ് ലേബലിൽ അധിക വിലയിൽ ജൈവ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാം.

കുന്നുമ്മൽ പഞ്ചായത്തിൽ സ്വന്തം ഭൂമിയുള്ള കർഷകർ 30ന് മുൻപായി നികുതി രസീത് പകർപ്പ്, ആധാർ പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതംകൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.