ഇരു വൃക്കകളും തകരാറിലാണ്, അരിക്കുളത്തെ കുനിയില്‍ കെ. മുഹമ്മദിന് വേണം സുമനസുകളുടെ കാരുണ്യം; ചികിത്സാ സഹായ കമ്മിറ്റി രൂപീകരണം ജനുവരി 26ന്


അരിക്കുളം:കുനിയിൽ കെ. മുഹമ്മദ് ചികിത്സാസഹായ കമ്മിറ്റി രൂപീകരണയോഗം ജനുവരി 26ന് വൈകീട്ട് 5.30ന് അരിക്കുളം യു.പി. സ്കൂളിൽ വച്ച് നടക്കും.

വിദ്യാർത്ഥി, യുവജന, സാംസ്കാരിക രംഗ ങ്ങളിൽ നിറസാന്നിധ്യമായിരുന്ന കുനിയിൽ മുഹമ്മദ് ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ദീർഘകാലം പ്രവാസ ജീവിതം നയിച്ച് ജീവിതത്തിൽ ഒന്നും സമ്പാദിക്കാനാകാതെ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് രോഗം മുഹമ്മദിനെ പിടികൂടുന്നത്.

സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന മുഹമ്മദിന്റെ ഭാരിച്ച ചികിത്സ ചിലവ് താങ്ങാൻ കുടുംബത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സമ്പാദ്യമായി ഒന്നുമില്ലാത്ത മുഹമ്മദിനെ സഹായിക്കാൻ ഒരു നാട് ഒരുങ്ങുകയാണ്.

മുഹമ്മദിന്റെ ചികിത്സയ്ക്കായി അരിക്കുളം യു.പി. സ്കൂളിൽ വെച്ച് നടക്കുന്ന ചികിത്സാസഹായ കമ്മിറ്റി രൂപീകരണത്തിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ പങ്കെടുക്കും.