കുണ്ടുതോട് പാപ്പച്ചന്റെ രക്തസാക്ഷി ദിനം; ബഹുജന റാലിയും പൊതുസമ്മേളനവും


കുറ്റ്യാടി: കുണ്ടുതോട് പാപ്പച്ചന്റെ രക്തസാക്ഷി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി. രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ കെ. കൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുണ്ടുതോട് ലോക്കൽ സെക്രട്ടറി നടാൽ രവി അധ്യക്ഷത വഹിച്ചു.

വൈകിട്ട് കുണ്ടുതോട് ടൗണിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുരേഷ്, എ.എം. റഷീദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. കൃഷ്ണൻ, പി.ജി. ജോർജ്, പി. സുരേന്ദ്രൻ, ടി.കെ. ബിജു, രഹ്ന സബീന എന്നിവർ സംസാരിച്ചു. പി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.