പേരാമ്പ്ര ഉപജില്ലാ കായികമേള; കുളത്തുവയല്‍ കുതിപ്പ് തുടരുന്നു, പിന്നാലെ കല്ലാനോട്: പോയിന്റ് നില അറിയാം
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ സ്റ്റേഡിയത്തല്‍ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ല കായികമേളയില്‍ 44 പോയിന്റുമായി കൂളത്തൂവയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെ 40 പോയിന്റുമായി കല്ലാനോട് രണ്ടാം സ്ഥാനത്താണുള്ളത്. കൂരാച്ചുണ്ട് മൂന്നും പേരാമ്പ്ര നാലാം സ്ഥാനവുമാണ് നിലനിര്‍ത്തുന്നത്.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന കായികമേള ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ദീപശിഖ തെളിയിച്ചു. പേരാമ്പ്ര ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറുകണക്കിന് കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, എച്ച്.എം ഫോറം കണ്‍വീനര്‍ കെ.പി രാജന്‍, കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ് പ്രധാന്യാപകന്‍ ബിനു.ഡി ഇടയതന്ത്രം, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, ബി.പെഡ് കോളെജ് കോഡിനേറ്റര്‍ എന്‍. ഹമീദ് എന്നിവര്‍ സംസാരിച്ചു.
കുളത്തുവയല്‍ കുളത്തൂര്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍, ജനറല്‍ കണ്‍വീനര്‍ കെ.പി ജോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.ഡി.എസ്.ജി.എ പേരാമ്പ്ര സെക്രട്ടറി കെ.അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
summary: perambra sub-district sports fair