കൂട്ടാലിടയില്‍ കുടുംബശ്രീ വിപണന മേള; ആദ്യകാല അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ വിവിധ ഉല്‍പ്പന്നങ്ങളുമായി പതിനേഴ് സ്റ്റാളുകള്‍


കൂട്ടാലിട: ആദ്യകാല അടുക്കള ഉപകരണങ്ങളുള്‍പ്പടെ നിരവധി ഉല്‍പ്പന്നങ്ങളുമായി കൂട്ടാലിടയില്‍ കുടുംബശ്രീ വിപണന മേള ആരംഭിച്ചു. കോട്ടൂര്‍ ഫെസ്റ്റിന്റെ ഭാഗമായായാണ് വിപണന മേള ഒരുക്കിയിരിക്കുന്നത്.

വിവിധ ഉല്‍പ്പന്നങ്ങളുമായി പതിനേഴ് സ്റ്റാളുകളാണ് മേളയില്‍ അണനിരക്കുന്നത്. ആദ്യകാല അടുക്കള ഉപകരണങ്ങള്‍, വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് സ്റ്റാളുകളിലെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം മേളയില്‍ നാച്ചുറല്‍ ഹെല്‍ത്ത് സെന്റര്‍ സ്റ്റാള്‍, കുടുംബശ്രീ ഹോം ഷോപ്പ് ഖാദി ഉല്‍പ്പന്നളുടെ സ്റ്റാള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടുര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ യു.എം. ഷീന അധ്യക്ഷത വഹിച്ചു. കെ. ഷൈന്‍, പഞ്ചായത്തംഗം ഇ. അരവിന്ദാക്ഷന്‍, കൃഷ്ണന്‍ മണിലായി, കെ.കെ. അബു ബക്കര്‍, എന്‍. കുട്ട്യാലി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.