മനോഹര നൃത്തച്ചുവടുകളുമായി വനിതകള്‍ ഒത്തുചേര്‍ന്നു; കക്കാട് കുടുംബശ്രീ കലോത്സവം ‘നാട്ടരങ്ങ്’ ആഘോഷമായി


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡായ കക്കാട് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു. ‘നാട്ടരങ്ങ്’ എന്ന പേരില്‍ നടത്തിയ കലോത്സവം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയിരുന്നത്. കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സല്‍മ നന്മനക്കണ്ടി അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡ് മെമ്പര്‍മാരായ കെ.എം റീന, പി.കെ രാഗേഷ്, അര്‍ജ്ജുന്‍ കറ്റയാട്ട്, ജോന പി, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ജീജി, റസാഖ് കെ.ടി, ഷാജു പൊന്‍പറ, വാര്‍ഡ് കണ്‍വീനര്‍ മോനോജ് ചെറുവോട്ട്, അരവിന്ദ് പാറക്കണ്ടി, നിധിന്‍ ടി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

ഐസിഡിഎസ് മെമ്പര്‍ ബവിത സ്വാഗതവും എഡിഎസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു കെ.എം നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറി.