‘ഹോട്ടലുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണം’; പേരാമ്പ്രയില്‍ ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംബ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു, കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


പേരാമ്പ്ര: ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംബ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പരിപാടി സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. പത് കല അധ്യക്ഷത വഹിച്ചു.

കണ്‍വെന്‍ഷന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും ഐഡി കാര്‍ഡ് വിതരണം നടത്തി. വിവിധപഞ്ചായത്തുകളില്‍ ഉള്ള ഹോട്ടലുകളില്‍ ആവിശ്യമായ സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയം മുഖേന ആവിശ്യപെട്ടു.

ഏരിയയിലെ മുഴുവന്‍ കുടുംബശ്രീ ഹോട്ടലുകളും ദേശാഭിമാനി വരിക്കാരാകാന്‍ തീരുമാനിച്ചു. പേരാമ്പ്ര ഏരിയ പ്രസിഡണ്ട് ശശികുമാര്‍ പേരാമ്പ്ര, ഏരിയ സെക്രട്ടറി കെ.പി സജീഷ് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഗീത മേപ്പയൂര്‍ സ്വാഗതവും രാമചന്ദ്രന്‍ എം.പി നന്ദിയും പറഞ്ഞു.