കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍; വിപുലമായ ആഘോഷങ്ങളുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികം


ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷിക ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് മെമ്പര്‍ പ്രഭലിജു അധ്യക്ഷയായി. അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ നവാസ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

എട്ടാം വാര്‍ഡ് മെമ്പര്‍ പി.കെ പ്രകാശിനി, പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.സി ബിജു, ജി.രവി മാസ്റ്റര്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ, അസീസ് കുന്നത്ത്, എ.കെ സദാനന്ദന്‍, കെ.കെ കമല തുടങ്ങിയവര്‍ സംസാരിച്ചു.

എ.ഡി.എസ് സെക്രട്ടറി രജില ജോബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എസ് പ്രസിഡന്റ് കെ.ശാന്ത സ്വാഗതമാശംസിച്ച ചടങ്ങിന് സ്വാഗത സംഘം കണ്‍വീനര്‍ പി.സി ലെനിന്‍ നന്ദി രേഖപ്പെടുത്തി. കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.