മേപ്പയ്യൂരില്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും സി.ഡി.എസ്സിന്റെയും ഓണം വിപണന മേള; തുമ്പപ്പൂ 2022 ന് തുടക്കമായി


മേപ്പയ്യൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെയും, സി.ഡി.എസ്സിന്റെയും ആഭിമുഖ്യത്തില്‍ ഓണം വിപണന മേള – തുമ്പപ്പൂ 2022 -ആരംഭിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ. ശ്രീ ജയ അധ്യക്ഷതവഹിച്ചു. ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഓണക്കോടി വിതരണം വൈ.പ്രസിഡണ്ട് എന്‍.പി ശോഭ നിര്‍വ്വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍, വി.പി രമ, ഭാസക്കരന്‍ കൊഴുക്കല്ലൂര്‍,. മെമ്പര്‍മാരായ റാബിയ എടത്തിക്കണ്ടി, ശ്രീ നിലയം വിജയന്‍, പി.പ്രശാന്ത് മുന്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍, സജയ് കൊഴുക്കല്ലൂര്‍, പി.ബാലന്‍ . എം.കെ രാമചന്ദ്രന്‍, മേലാട്ട നാരായണന്‍, കെ.പി ബിന്ദൂ, ശാലിനി എന്നിവര്‍ സംസാരിച്ചു.

summary: kudumbasree district mission and cds has started meppayyur onam marketing fair thumbappoo 2022