കലാം-സാംസ്‌കാരിക-സാമൂഹികള്‍ പരിപാടികളുമായി ‘നാട്ടുനന്മ 2023’; ചെറുവണ്ണൂര്‍ കണ്ടീത്താഴയില്‍ കുടുംബശ്രീ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമായി


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കണ്ടീത്താഴയില്‍ കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

സിനിമാ പിന്നണി ഗായകന്‍ കൂടിയായ അജയ് ഗോപാല്‍ മുഖ്യ അതിഥിയായി. വാര്‍ഡ് മെമ്പര്‍ കെ.പി ബിജു അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് വാര്‍ഡിലെ വിവിധ മേഖലയില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

കുടുംബശ്രീ ഇരുപത്തഞ്ചാം വാര്‍ഷികം ‘നാട്ടു നന്‍മ 2023’ എന്നപേരില്‍ ജനുവരി ഒന്നു മുതലാണ് പരിപാടി ആരംഭിച്ചത്. ഇതോടനുബന്ധിച്ച് പ്രദേശത്തെ കലാകാരന്മാരുടെ വിവിധ പരിപാടികള്‍, മെഡിക്കല്‍ക്യാമ്പ്, വയോജനങ്ങളെ ആദരിക്കല്‍ ശുചീകരണ പ്രവൃത്തി തുടങ്ങി നിരവധി പരിപാടികളും കുടുംബശ്രീ പ്രവര്ർത്തകരുടെ ഘോഷയാത്രയും സംഘടിപ്പിച്ചു.