കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ നിയമനം: വാക്ക് ഇൻ ഇന്റര്‍വ്യൂ ഏപ്രിൽ 11ന്
കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
അഡോബ് പ്രീമിയർ പ്രോ, ക്‌ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഡോക്യുമെന്ററി, ഷോർട്ട് വീഡിയോ, മോഷൻ പിക്ചർ, റീൽസ് എന്നിവ ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി 50 വയസ്. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 11ന് രാവിലെ 10 മണിക്ക് കുടുംബശ്രീ സംസ്ഥാന മിഷനിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org/careers.
Description: Kudumbashree Video Editor Recruitment: Walk-in interview on April 11th