വയനാടിന് കൈത്താങ്ങായി ഏറാമലയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും; ആറ് ദിവസം കൊണ്ട് സമാഹരിച്ചത്‌ 1.42 ലക്ഷം


ഏറാമല: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഏറാമലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ 334 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 1.42 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്.

ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും വലിയൊരു തുക സമാഹരിക്കാനായത്. ദുരിതാശ്വാസനിധിയിലേക്ക് അംഗങ്ങള്‍ തങ്ങളാല്‍ കഴിയുന്ന ചെറിയൊരു തുക കൈമാറണം എന്നായിരുന്നു സിഡിഎസ് മെമ്പര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. പിന്നാലെ എല്ലാവരും ഒത്തൊരുമിച്ച് ചെറുതും വലുതുമായി തുകകള്‍ സംഭാവന നല്‍കുകയായിരുന്നു.

മുമ്പ് പ്രളയം വന്നപ്പോഴും ഏറാമലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് മുമ്പോട്ട് വന്നിരുന്നു. രൂപ കുടുംബശ്രീ ചെയർപേഴ്‌സൺ ഒ.കെ ലത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനികയ്ക്ക് കൈമാറി. ചടങ്ങിൽ മെമ്പർമാരായ ടി.എൻ. റഫീക്ക്, ഗിരിജ കളരികുന്നുമ്മൽ, ഇ.ജി സജീവൻ കെ.കെ ബാലകൃഷ്ണൻ, പ്രീതി മോഹൻ, എം.സി ധന്യ എന്നിവർ പങ്കെടുത്തു.

Description: Kudumbashree Neighbor Groups of Eramala help those affected by landslides