കുടുംബശ്രീ ഹാപ്പി കേരളം; ചോറോട് പഞ്ചായത്ത് ആനന്ദ ധ്വനി ഹാപ്പിനസ് സെൻ്റർ ഇടം രൂപീകരിച്ചു


ചോറോട്: കുടുംബശ്രീ എഫ്.എൻ.എച്ച്.ഡബ്ല്യു പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്‌ ഹാപ്പി കേരളം ആനന്ദധ്വനി ഹാപ്പിനസ് സെന്റർ ഇടം രൂപീകരണം സംഘടിപ്പിച്ചു. കുരുക്കിലാട് യുപി സ്കൂളിൽ വച്ച് നടന്ന പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സി നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി, എട്ടാം വാർഡ് വികസന സമിതി കൺവീനർ അനിൽകുമാർ, വാർഡ് വികസന സമിതി അംഗം കെ.പി കരുണാകരൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇടം രൂപീകരണത്തിൻ്റെ ഭാഗമായി നടത്തിയ കുട്ടികളുടെ ഉപന്യാസമത്സരം, അനുഭവക്കുറിപ്പ് എന്നീ പരിപാടിയുടെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ചോറോട് സി.ഡി.എസ് ചെയർപേഴ്സൻ അനിത സ്വാഗതം പറഞ്ഞു.

റിട്ടേർഡ് അധ്യാപകൻ മാരായ അനിൽകുമാർ വി, സൽഗുണൻ വി.ടി, അഞ്ചു എസ് രാജ്, ജമീഷ, ധന്യ എന്നിവർ ഹാപ്പിനസ് സെന്റർ ഇടം രൂപീകരണത്തിന്റെ ക്ലാസുകൾ കൈകാര്യം ചെയ്തു. ചടങ്ങിന് മോടി കൂട്ടി നാടൻ പാട്ട് കലാകാരൻ എൻ.ടി.കെ പ്രമോദിന്റെ കലാവിരുന്നും ഉണ്ടായിരുന്നു. എട്ടാം വാർഡ് കുടുംബശ്രീ സിഡിഎസ് മെമ്പർ ബിന്ദു.എ.പി ചടങ്ങിനു നന്ദി പറഞ്ഞു.

Summary: Kudumbashree Happy Kerala; Chorod Panchayat has set up Ananda Dhwani Happiness Center space