ഉണര്‍വ്വ് 2023; മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിന് ഉണര്‍വ്വേകി കുടുംബശീ എഡിഎസ് വാര്‍ഷികം


മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കുടുംബശീ എഡിഎസ് വാര്‍ഷികം ‘ഉണര്‍വ്വ് 2023’ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു.

സിനിമാ സംവിധായകനും, നിര്‍മ്മാതാവുമായ വിനിഷ് ആരാധ്യ ചടങ്ങില്‍ മുഖ്യാതിഥിയായി. മേലടി ബ്ലോക്ക് ക്ഷേമ കാര്യം സ്ഥിരം സമിതി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍. ഇ. ശ്രീ ജയ, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബാബു കെ.കെ, സത്യന്‍ വിളയാട്ടൂര്‍, പി.പി. ബാലന്‍, ഇ.കെ. ശങ്കരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കുടുംബശ്രീയിലെ മുതിര്‍ന്ന അംഗം നാരായണി കുരിക്കള്‍ കണ്ടിയെ ചടങ്ങില്‍ പൊന്നാടയിട്ട് ആധരിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കൗമുദി കളരിക്കണ്ടി, കാലിക്കറ്റ് യുണിവേഴ്‌സിറ്റിന്റ ഇന്റര്‍ കോളേജിയേറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേതാവ് കൃഷ്‌ണേന്ദു, കോഴിക്കോട് ജില്ല കാരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് വൈഷ്ണവി, യുഎസ്എസ് വിജയികളായ മിഥുന്‍ എ.എസ്, അമന്‍ മുഹമ്മദ്, എല്‍എസ്എസ് വിജയികളായ ദേവ നിവേദ്, ശ്രേയസ്സ് കൃഷ്ണ, തന്മയ, ആദിത് ഷല്‍, ധീരജ് നാഥ്, എന്നിവര്‍ക്ക് ഉപഹാരം നല്‍കി. എഡിഎസ് സെക്രടറി നിബിത സ്വാഗതവും ചെയര്‍ പേഴ്‌സണ്‍ സുകന്യ നന്ദിയും പറഞ്ഞു.