കുടുംബശ്രീ രജത ജൂബിലി ആഘോഷം; മികവാര്‍ന്ന കലാപരിപാടികളുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കലോത്സവം സംഘടിപ്പിച്ചു


നൊച്ചാട്: മികവുറ്റ കലാപ്രകടനങ്ങളുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കലോത്സവം നടത്തി. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന്റെ നാള്‍വഴികളിലെ സ്ത്രീ ശാക്തീകരണത്തിന്റെ വലിയ മുന്നേറ്റമായ കുടുംബശ്രീ സാമൂഹ്യ- രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും വളരെ വലുതാണ്.

കല്‍പ്പത്തൂരിലെ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ഗ്രാമ പഞ്ചായത്തംഗം പി.പി അബ്ദുള്‍ സലാം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സി ബാബുരാജ്, പി.എം പ്രകാശന്‍, ടി.കെ ഇബ്രാഹിം, ഇ.ടി സേമാന്‍, സജീവന്‍ കൊയിലോത്ത്, ലത്തീഫ് വെള്ളിലോട്ട്, സി.ഡി.എസ് മെമ്പര്‍ മിനിജ, പ്രോഗ്രാം കണ്‍വീനര്‍ കെ.യു. ജിതേഷ് എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ ദിവാകരന്‍ സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ ബിനിജ നന്ദിയും പറഞ്ഞു.