കെ.എസ്.യു ഭാരവാഹി പട്ടികയിലിടം നേടി പേരാമ്പ്രക്കാർ: അർജുൻ കറ്റയാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി; കോഴിക്കോട് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. സൂരജ്


പേരാമ്പ്ര: കെ.എസ്.യു ന്റെ സംസ്ഥാന ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേരാമ്പ്രക്കാരായ അർജുൻ കറ്റയാട്ട്, വി.ടി. സൂരജ് എന്നിവർ ഇടം നേടി.

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് അർജുൻ കറ്റയാട്ട് തിരഞ്ഞെടുക്കപ്പെട്ടത്. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗമാണ് നിലവിൽ അദ്ദേഹം. 30 ജനറൽ സെക്രട്ടറിമാരിൽ ഒരാളായാണ് അർജുൻ കറ്റയാട്ടിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

പേരാമ്പ്രക്കാരനായ വി.ടി. സൂരജിനെ കെ.എസ്.യു കോഴിക്കോട് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കാണ് തിരഞ്ഞെടുത്തത്. ഇദ്ദേഹം മുൻപ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.