കെ.എസ്.യു നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പ് ‘കളിമുറ്റം’


പേരാമ്പ്ര: കെ.എസ്.യു നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് ‘കളിമുറ്റം’ നടത്തി. വാളൂര്‍ ഊടുവഴിയില്‍ നടന്ന ക്യാമ്പ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം അധ്യക്ഷയായി.

രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ.മധു കൃഷ്ണന്‍, പി.കെ.രാഗേഷ്, പി.എം.പ്രകാശന്‍, സി.കെ.അജീഷ്, റഷീദ് ചെക്ക്യേലത്ത്, പി.കെ.മോഹനന്‍, ഇ.ടി.ഹമീദ്, എം.കെ.ഫൈസല്‍, എം.കെ.സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പില്‍ സത്യന്‍ മുദ്ര, പ്രദീപ് മുദ്ര എന്നിവര്‍ ക്ലാസെടുത്തു. കെ.എസ്.യു നൊച്ചാട് മണ്ഡലം പ്രസിഡന്റായി എസ്.ബി.ഹരിപ്രിയ, സെക്രട്ടിയായി എം.അക്ഷജ് എന്നിവരെ തെരഞ്ഞെടുത്തു.