പേരാമ്പ്രക്കാര്‍ക്കിനി മൈസൂരിലേക്കുള്ള യാത്ര സൗകര്യപ്രദം; കോഴിക്കോട്- തൊട്ടില്‍പ്പാലം വഴി മൈസൂരിലേക്ക് പുതിയ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി


പേരാമ്പ്ര: തൊട്ടില്‍പ്പാലം വഴി മൈസൂരിലേക്ക് പുതിയ സര്‍വ്വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി തിങ്കളാഴ്ച്ച മുതല്‍ കോഴിക്കോട് നിന്ന് തൊട്ടില്‍പ്പാലം വഴി മൈസൂരിലേക്കാണ് പുതിയ സര്‍വ്വീസ് ആരംഭിയ്ക്കുന്നത്.

കോഴിക്കോട് – മാനന്തവാടി – മൈസൂര്‍ ഫാസ്റ്റ് പാസഞ്ചറാണ് ബസ്. അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, നിരവില്‍പ്പുഴ, വെള്ളമുണ്ട, മാനന്തവാടി, ബാവലി, എച്ച്.ഡി കോട്ട വഴിയാണ് ബസ്സ് സര്‍വ്വീസ് ഉണ്ടായിരിക്കുക.

സമയക്രമം :
08.15 AM : കോഴിക്കോട്
09.00 AM : പേരാമ്പ്ര
09.35 AM : കുറ്റ്യാടി
09.45 AM : തൊട്ടില്‍പ്പാലം
10.25 AM : നിരവില്‍പ്പുഴ
11.30 AM : മാനന്തവാടി
11.50 AM : കാട്ടിക്കുളം
02.45 PM : മൈസൂര്‍

ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ online.keralartc.com എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

സുഗമമായി ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ:
Ente KSRTC ആന്‍ഡ്രോയ്ഡ് ആപ്പ്.

വിശദ വിവരങ്ങള്‍ക്ക് : 04936220217

summary: ksrtc with new service from kozhikode to mysore via thottilpalam