ക്രിസ്മസും ന്യൂഇയറും കളറാക്കാം; വടകരയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ കീശ കാലിയാവാതെ യാത്രകള്‍ പോവാം!
വടകര: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മലക്കപ്പാറ, മൂന്നാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിനോദ യാത്രയുമായി കെ.എസ്.ആര്‍.ടി.സി വടകര ഓപ്പറേറ്റിങ് സെന്റര്‍. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര.
23ന് മൂന്നാറിലേക്കാണ് ആദ്യ യാത്ര. തുടര്‍ന്ന് 29ന് മലക്കപ്പാറയിലേക്ക് ഏകദിനയാത്ര. ജനുവരി ഒന്നിന് മൂന്നാറിലേക്കാണ് യാത്ര. രണ്ടിന് സൈലന്റ് വാലി (വനത്തിലൂടെ അഞ്ച് മണിക്കൂര്‍ ട്രക്കിങ്), 13ന് ഗവിയിലേക്കാണ് യാത്ര.
20വ് ആഡംബരകപ്പലായ നെഫരട്ടി ക്രൂയിസ് യാത്ര. അഞ്ച് മണിക്കൂറാണ് കടല്‍യാത്ര. തുടര്‍ന്ന് 16ന് മലക്കപ്പാറ, 29ന് മൂന്നാര്‍ എന്നിങ്ങനെയാണ് വടകരയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി പ്ലാന്‍ ചെയ്ത യാത്രകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7907608949.
Description: KSRTC Vadakara Operating Center with entertainment travel to various places