വടകര നിന്നും ബാംഗ്ലൂരിലേക്കും കോഴക്കോടു നിന്നും മൈസൂരിലേക്കും തൊട്ടില്‍പ്പാലം വഴി പുതിയ സര്‍വ്വീസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി; ഇനി പേരാമ്പ്രക്കാര്‍ക്ക് യാത്ര സൗകര്യപ്രദം, സമയക്രമം അറിയാം
പേരാമ്പ്ര: വടകര നിന്നും ബാംഗ്ലൂരിലേക്കും കോഴക്കോടു നിന്നും മൈസൂരിലേക്കും തൊട്ടില്‍പ്പാലം വഴി പുതിയ സര്‍വ്വീസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി. വടകരയില്‍ നിന്നും വടകര-ബാംഗ്ലൂര്‍ സൂപ്പര്‍ എക്‌സ്പ്രസ്സ് സെമി സ്ലീപ്പറും കോഴിക്കോടു നിന്ന് കോഴിക്കോട് – മാനന്തവാടി – മൈസൂര്‍ ഫാസ്റ്റ് പാസഞ്ചറുമാണ് പുതിയതായി ആരംഭിച്ചിരിത്തുന്നത്.
കോഴിക്കോടുനിന്നും അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, നിരവില്‍പ്പുഴ, വെള്ളമുണ്ട, മാനന്തവാടി, ബാവലി, എച്ച്.ഡി കോട്ടയും. നാദാപുരം കുറ്റ്യാടി തൊട്ടില്‍പ്പാലം മാനന്തവാടി മൈസൂര്‍ മണ്ട്യ വഴിയുമാണ് ബസ്സ് സര്‍വ്വീസ് ഉണ്ടായിരിക്കുക.
സമയക്രമം :
വടകര-ബാംഗ്ലൂര്‍
08:00PM : വടകര
08:50PM : തൊട്ടില്‍പ്പാലം
10:00PM : മാനന്തവാടി
01:45AM : മൈസൂര്‍
04:50AM : ബാംഗ്ലൂര്‍
ബാംഗ്ലൂര്‍- വടകര
09:15PM : ബാംഗ്ലൂര്‍
11:05PM : മണ്ട്യ
12:30AM : മൈസൂര്‍
04:15AM : മാനന്തവാടി
05:15AM : തൊട്ടില്‍പ്പാലം
06:00AM : വടകര
കോഴിക്കോട്- മൈസൂര്‍
08.15 AM : കോഴിക്കോട്
09.00 AM : പേരാമ്പ്ര
09.35 AM : കുറ്റ്യാടി
09.45 AM : തൊട്ടില്‍പ്പാലം
10.25 AM : നിരവില്‍പ്പുഴ
11.30 AM : മാനന്തവാടി
11.50 AM : കാട്ടിക്കുളം
02.45 PM : മൈസൂര്‍
ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ online.keralartc.com എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
സുഗമമായി ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ: Ente KSRTC ആന്‍ഡ്രോയ്ഡ് ആപ്പ്.
വിശദ വിവരങ്ങള്‍ക്ക് : 04936220217
summary: ksrtc to launch new services from vadakara and kozhikode via thottilpalam