പേരാമ്പ്രക്കാർക്കൊരു സന്തോഷ വാർത്ത, ബാം​ഗ്ലൂരേക്കുള്ള യാത്ര ഇനി എളുപ്പമാകും, പുതിയ സർവീസുമായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് എത്തുന്നു


പേരാമ്പ്ര: ബാം​ഗ്ലൂരിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. കൊട്ടാരക്കര ഡിപ്പോയിൽ നിന്നാരംഭിച്ച സർവീസ് പേരാമ്പ്ര, തൊട്ടിൽപാലം വഴിയാണ് കടന്ന് പോവുക. അതിനാൽ പേരാമ്പ്രക്കാർക്ക് ബാം​ഗ്ലൂരുവിലേക്കുള്ള യാത്ര എളുപ്പമാകും. ബാംഗ്ലൂർ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് സർവീസാണ് പുതുതായി ആരംഭിച്ചത്.

കൊട്ടാരക്കര നിന്നു വൈകിട്ട് മൂന്നിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6:10നു ബാംഗ്ലൂർ എത്തും. ബാംഗ്ലൂർ നിന്ന് വൈകിട്ട് ആറിനാണ് ബസ് പുറപ്പെടുക. കോഴിക്കോട്, അത്തോളി, പേരാമ്പ്ര, തൊട്ടിൽപാലം വഴിയാണ് ബസ് കടന്നുപോവുക.

കൊട്ടാരക്കരയിൽ നിന്ന് എത്തുന്ന ബസ് രാത്രി 10.45 ന് കോഴിക്കോട് നിന്ന് പുറപ്പെടും. 11.30 നുള്ളിൽ ഇത് പേരാമ്പ്രയിൽ എത്തും. 12 മണിയോടെ തൊട്ടിൽപാലത്തും.

ബാം​ഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന ബസ് 12.30 നാണ് തൊട്ടിൽപാലത്ത് എത്തുക. ഒരു മണിയോടെ പേരാമ്പ്രയിൽ എത്തും.

ബാം​ഗ്ലൂരിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടവർ കെ.എസ്.ആർ.ടിസിയുടെ വെബ്സെെറ്റിലോ ( https://online.keralartc.com/oprs-web/ ) എന്റെ കെഎസ്.ആർ.ടി.സി എന്ന മൊബെെൽ ആപ്ലിക്കേഷനിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കൊട്ടാരക്കര നിന്നു ബാം​ഗ്ലുരുവിലേക്ക് പോകുമ്പോൾ കടന്നു പോകുന്ന സ്ഥലങ്ങൾ
➡️കുന്നിക്കോട്
➡️പത്തനാപുരം
➡️കോന്നി
➡️പത്തനംതിട്ട
➡️റാന്നി
➡️എരുമേലി
➡️കാഞ്ഞിരപ്പള്ളി
➡️ഈരാറ്റുപേട്ട
➡️മുട്ടം
➡️തൊടുപുഴ
➡️മൂവാറ്റുപുഴ
➡️പെരുമ്പാവൂർ
➡️അങ്കമാലി
➡️ചാലക്കുടി
➡️തൃശ്ശൂർ,
➡️കുന്നംകുളം
➡️എടപ്പാൾ
➡️കുറ്റിപ്പുറം
➡️കോട്ടയ്ക്കൽ
➡️യൂണിവേഴ്സിറ്റി
➡️കോഴിക്കോട്
➡️അത്തോളി
➡️പേരാമ്പ്ര
➡️തൊട്ടിൽപ്പാലം
➡️നിരവിൽപുഴ
➡️വെള്ളമുണ്ട
➡️മാനന്തവാടി
➡️കാട്ടികുളം
➡️തോൽപെട്ടി
➡️ഗോണികോപ്പ
➡️മൈസൂർ
➡️മാണ്ട്യ

Summary: KSRTC Swift Super Deluxe bus is coming with new service to Bangalore