കോഴിക്കോട് മുക്കത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; പതിനഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട്: മുക്കത്ത് വെസ്റ്റ് മണാശ്ശേരിയിൽ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ അപകടം. കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് മുക്കത്ത് വെച്ച് അപകടത്തിൽ പെട്ട് മറിഞ്ഞത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് അമിത വേഗത്തിലായിരുന്നു പൊയ്‌ക്കൊണ്ടിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Summary: KSRTC bus overturns in Kozhikode Mukkam; 15 injured